കോടതിവിധിയുടെ ബലത്തിൽ കനക ദുർഗ വീട്ടിൽ കയറി; മക്കളും ഭർത്താവും വീട് മാറി

Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (07:56 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രവേശനം നടത്തിയ ആദ്യ യുവതിമാരാണ് കനക ദുർഗയും ബിന്ദുവും. എന്നാൽ, തന്റെ അനുവാദമില്ലാതെ മല ചവിട്ടിയ കനകദുര്‍ഗയെ വീട്ടിൽ കയറ്റില്ലെന്ന് ഭർത്താവ് പറഞ്ഞിരുന്നു. ഇപ്പോൾ കോടതി വിധിയുടെ ബലത്തിൽ പൊലീസ് കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലാമന്തോള്‍ ഗ്രാമന്യായാലയ കോടതിയുടെ വിധി പ്രകാരം പൊലീസാണ് കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിച്ചത്. പക്ഷേ കനകദുര്‍ഗ വീട്ടിലെത്തും മുമ്പേ തന്നെ ഭര്‍ത്താവ് മക്കളേയും ഭര്‍തൃമാതാവിനും കൂട്ടി വാടക വീട്ടിലേക്ക് പോയി. വീട് പൂട്ടിയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വാടക വീട്ടിലേക്ക് മാറിയിരിക്കുന്നത്.

നേരത്തെ കനകദുര്‍ഗ വീട്ടിലേക്ക് കയറുന്നത് ആരും തടയാന്‍ പാടില്ലെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം ആര്‍ക്കും വില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശം കോടതി നല്‍കിയിരുന്നു.നേരത്തേ, ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും കാണിച്ചാണ് കനകദുര്‍ഗ പരാതി നല്‍കിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :