ശബരിമലയിൽ യുവതികൾ ദർശനത്തിനെത്തുന്നത് സാധാരണ സംഭവമായി മാറിയെന്ന് റിപ്പോർട്ട്

അപർണ| Last Modified ചൊവ്വ, 8 ജനുവരി 2019 (09:53 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികൾ ദർശനം നടത്തുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. വിധി വന്നതിനുശേഷം നിരവധിയാളുകൾ ദർശനത്തിനായി എത്തിയിരുന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ മൂലം പ്രതിഷേധങ്ങൾ മൂലവും അവർക്ക് തിരിലേ പോകേണ്ടതായി വന്നിരുന്നു.

കനക ദുർഗയും ബിന്ദുവുമാണ് വിധി വന്നശേഷം ആദ്യമായി ശബരിമലയിൽ ദർശനം നടത്തുന്നത്. അതിനുശേഷം നിരവധി യുവതികൾ സന്നിധാനത്തെത്തിയിരുന്നു. ഇപ്പോഴിതാ, യുവതികൾ ദർശനത്തിനെത്തുന്നത് അസാധാരണമായ സംഭവമല്ലാതെ മാറിയിരിക്കുകയാണ്.

യുവതി പ്രവേശനത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ വേണ്ടി മാത്രം ആയുധമാക്കിയിരുന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം ഇല്ലാതായപ്പോള്‍ ഭ്ക്തര്‍ക്കിടയില്‍ യുവതികള്‍ ദര്‍ശനത്തിനെത്തുന്നത് യാതൊരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ല.

കഴിഞ്ഞ ദിവസം സിങ്കാരി ശ്രീനിവാസന്‍ എന്ന തമിഴ് യുവതിയാണ് അയ്യനെ കണ്ട് തൊഴുതതെന്ന് രേഖകള്‍ സഹിതം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇവര്‍ വിര്‍ച്വല്‍ ക്യൂ ഉപയോഗിച്ചതിനാല്‍ 48 വയസ് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ എന്നും മനസിലാക്കാം. പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് ഇവര്‍ പ്രവേശിച്ചത്.

വിശ്വാസികള്‍ യാതൊരു പ്രതിഷേധവും നടത്താതെ യുവതികളെയെല്ലാം ദര്‍ശനത്തിനായി അനുവദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :