‘അധികാരത്തിലെത്തിയാൽ ബിജെപി കേരളത്തെ പരിപാലിക്കുന്നത് ഇങ്ങനെ? ജനങ്ങൾ ബിജെപിക്ക് നൽകിയ പാഠം പഠിക്കണം’

അപർണ| Last Modified വെള്ളി, 4 ജനുവരി 2019 (07:54 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികൾ കയറിയ സംഭവത്തിൽ പ്രതിഷേധിച്ച് അയ്യപ്പ സേവാ സമിതിയും ബിജെപിയും നടത്തിയ ഹർത്താൽ അക്രമാസക്തമായിരുന്നു. ഹര്‍ത്താലിന്റെ മറയില്‍ സംഘപരിവാര്‍ സംസ്ഥാന വ്യാപകമായി അഴിച്ചുവിട്ട അക്രമത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്.

രണ്ട് യുവതികള്‍ മല ചവിട്ടിയപ്പോള്‍ ബിജെപി പരിഭ്രാന്തരാവുകയും ഇളിഭ്യരാവുകയും ചെയ്തു. ബിജെപി ജനങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. വിഷയത്തില്‍ ഏഴാമത്തെ ഹര്‍ത്താല്‍ ആണ് നടക്കുന്നത്. ജനങ്ങള്‍ ഇതുകണ്ട് മടുത്തിരിക്കുന്നു. കേരളത്തില്‍ കലാപമുണ്ടാക്കാനാണ്. തെരുവുയുദ്ധമാണ് ആര്‍.എസ്.എസ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്കെതിരായ യുദ്ധമാണ് ആര്‍എസ്എസ് നടത്തുന്നത്.

കേരളത്തിലുടനീളം അക്രമങ്ങള്‍ ഉണ്ടായിട്ടും ധാരാളം സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ജോലി ചെയ്യാനുള്ള സന്നദ്ധത ജനം പ്രകടിപ്പിച്ചു. ഇത് ബിജെപിക്ക് ജനങ്ങള്‍ കൊടുത്തിരിക്കുന്ന സന്ദേശമാണ്. ഇതില്‍ നിന്നവര്‍ പാഠം പഠിക്കണമെന്നും കോടിയേരി പറഞ്ഞു. അതേസമയം, ബിജെപി കേരളത്തിൽ അധികാരത്തിലെത്തിയാൽ അവർ കേരളത്തിലെ ജനങ്ങളോട് എങ്ങനെ പെരുമാറുമെന്നതിന്റേയും ഉദാഹരണം കൂടിയാണ് ഈ ഹർത്താലെന്നും അഭ്യൂഹങ്ങളുയരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :