തൃശൂരിൽ ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു, പിന്നിൽ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് ആരോപണം

തൃശൂരിൽ ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു, പിന്നിൽ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് ആരോപണം

 sabarimala , police , harthal , SDPI , RSS , CPM , ബിജെപി , എസ്‌ഡിപിഐ , ശബരിമല , യുവതി , ശബരിമല
തൃശൂർ| jibin| Last Modified വ്യാഴം, 3 ജനുവരി 2019 (13:54 IST)
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കര്‍മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംഘർഷത്തില്‍. തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി - എസ്‌ഡിപിഐ സംഘർഷത്തിനിടെ മൂന്ന് പ്രവർത്തകർക്ക് കുത്തേറ്റു.

ബിജെപി പ്രവർത്തകനായ സുജിത്ത്, ശ്രീജിത്ത്, രതീഷ് എന്നിവർക്ക് കുത്തേറ്റത്. ഇവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏങ്ങണ്ടിയൂരിൽ ഒരു ബിജെപി പ്രവർത്തകനു നേരത്തെ കുത്തേറ്റിരുന്നു

ബിജെപി പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയും തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയുമായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാംമ്പ് ചെയ്യുകയാണ്.

അതേസമയം, സംസ്ഥാനത്ത് പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയാണ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, തൃശൂർ എന്നിവടങ്ങളിലാണ് അനിഷ്‌ടസംഭവങ്ങള്‍ രൂക്ഷമായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :