മുംബൈ|
jibin|
Last Modified തിങ്കള്‍, 19 നവംബര്‍ 2018 (17:26 IST)
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി രംഗത്ത്. താന്‍ ക്രിസ്‌ത്യന്‍ മതം സ്വീകരിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച ചാനലുകള്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും തൃപ്‌തി ദേശായി വ്യക്തമാക്കി.
സുപ്രീംകോടതി വിധി മുന്‍നിര്‍ത്തി
ശബരിമല ദര്‍ശിക്കാനായി കൊച്ചിയില്‍ എത്തിയ തൃപ്‌തി ദേശായിക്കും സംഘത്തിനും നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് ഇവര്‍ക്കെതിരെ ആര്‍ എസ് എസ് നിലപാടുകള്‍ പിന്തുടരുന്ന ചാനലുകള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയത്.
പ്രതിഷേധം മൂലം മടങ്ങിയെങ്കിലും ശബരിമല ദര്‍ശനത്തിനായി വീണ്ടും എത്തുമെന്ന് തൃപ്‌തി ദേശായി വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ ഭയമില്ലെന്നും സ്ത്രീകളുടെ അവകാശമാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.