ശബരിമല|
JOYS JOY|
Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (09:03 IST)
ശബരിമലയില്‍ വെള്ളിയാഴ്ച തിരുവോണ സദ്യ. ഇന്നു രാവിലെ 10 മുതല്‍ വിഭവസമൃദ്ധമായ തിരുവോണസദ്യ ആരംഭിക്കും. ദര്‍ശനത്തിനത്തെുന്ന എല്ലാ ഭക്തര്‍ക്കും സദ്യ നല്‍കും.
വ്യാഴാഴ്ചത്തെ ഉത്രാടസദ്യ ഉണ്ണാന്‍ നൂറുകണക്കിന് ഭക്തരായിരുന്നു അയ്യപ്പസന്നിധിയില്‍ എത്തിയത്. മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ വകയായിരുന്നു ഉത്രാടസദ്യ.
തിരുവോണ ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരങ്ങളും പുഷ്പങ്ങളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ചു.
ഉത്രാടനാളില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഇലയിട്ട് ആദ്യം അയ്യപ്പന് സദ്യ വിളമ്പി. അതിനു ശേഷമായിരുന്നു ഭക്തര്‍ക്ക് സദ്യ നല്‍കിയത്. തിരുവോണസദ്യ ചിറ്റാര്‍ സ്വദേശി ഡോ. മണികണ്ഠദാസിന്റെ വകയാണ്.
അവിട്ടം, ചതയം ദിവസങ്ങളിലും വിഭവസമൃദ്ധമായ ഓണസദ്യയുണ്ട്. 30വരെ സഹസ്ര കലശാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നീ വിശേഷാല്‍ പൂജകളും ഉണ്ടാകും. 30ന് രാത്രി 10ന് നടയടക്കും.