നട അടച്ച തന്ത്രിക്ക് നന്ദി പറഞ്ഞ് എൻ‌ എസ് ‌എസ്

നട അടച്ച തന്ത്രിക്ക് നന്ദി പറഞ്ഞ് എൻ‌ എസ് ‌എസ്

Rijisha M.| Last Updated: ബുധന്‍, 2 ജനുവരി 2019 (12:00 IST)
ശബരിമലയിൽ ആചാര ലംഘനം നടന്നതിന്റെ പേരിൽ നട അടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് നന്ദി പറഞ്ഞ് എൻ‌ എസ് ‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർ. മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നട അടച്ചുവെന്ന വാര്‍ത്ത താന്‍ അറിഞ്ഞുവെന്നും തന്ത്രി കുടുംബത്തോടും പന്തളം കുടുംബത്തോടും നന്ദിയുണ്ടെന്നുമാണ് എൻ‌ എസ് ‌എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഇതില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് എൻ‌ എസ് ‌എസ് പ്രതീക്ഷിക്കുന്നുണ്ട്. ഇല്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :