'അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല': ഇ പി ജയരാജൻ

'അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല': ഇ പി ജയരാജൻ

Rijisha M.| Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (11:35 IST)
ക്ഷേത്രങ്ങളെല്ലാം സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ. സ്‌ത്രീപ്രവേശനത്തിന് എതിരായി നിന്ന് തടഞ്ഞ് പ്രതിഷേധം നടത്തുന്നവർ അതിൽ നിന്ന് പിന്മാറണമെന്നും അവർക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

'അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല. അവർക്ക് നാശമുണ്ടാകും. ഈ പ്രവൃത്തിയിൽ നിന്ന് അവർ പിന്മാറണം' എന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കെ സുധാകരന്റെ ഉപവാസം വലിയ തമാശയാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കും തോന്നുന്നതു പോലെയാണ്. സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :