ശബരിമലയില്‍ പ്രതിദിനം 25,000പേര്‍ക്ക് ദര്‍ശനത്തിന് അനുമതി
ശബരിമലയില്‍ പ്രതിദിനം 25,000പേര്‍ക്ക് ദര്‍ശനത്തിന് അനുമതി. അതേസമയം അപകടസാഹചര്യം ഒഴിവായാല്‍ പമ്പയില്‍ സ്‌നാനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ പത്തുലക്ഷത്തോളം പേരാണ് വെര്‍ച്വല്‍ ബുക്കിങ് നടത്തിയിട്ടുള്ളത്. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ഇനി രണ്ടാഴ്ച മാത്രമാണ് ഉള്ളത്.