ജിയോയും ഗൂഗിളും സംയുക്തമായി നിര്‍മിച്ച ജിയോഫോണ്‍ നെക്‌സ്റ്റ് ദീപാവലിക്ക് ഇറങ്ങുന്നു; വില 6,499 രൂപ!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (14:17 IST)
ജിയോയും ഗൂഗിളും സംയുക്തമായി നിര്‍മിച്ച ജിയോഫോണ്‍ നെക്‌സ്റ്റ് ദീപാവലിക്ക് ഇറങ്ങുന്നു. ഫോണിന്റെ വില 6,499 രൂപയാണ്. 1,999 രൂപ അടച്ച് ഇഎഐ ആയും ഫോണ്‍ ലഭിക്കാനുള്ള സൗകര്യം ഉണ്ട്. 18മാസം കൊണ്ടും 24മാസം കൊണ്ടും തുക അടയ്ക്കാനുള്ള സൗകര്യമുണ്ട്. മാസം 5ജിബി ഡാറ്റയും 100മിനിറ്റ് ടോക്ടൈമും ലഭിക്കും.

ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്‌ഫോണ്‍ ആണ് ഇതെന്ന് മുകേഷ് അംബാനി പറഞ്ഞിട്ടുണ്ട്. 2ജി സേവനങ്ങളില്‍ നിന്നും മുക്തിനേടാത്ത 30കോടി ജനങ്ങള്‍ രാജ്യത്തുണ്ടെന്നും കമ്പനിയുടെ 44മത് വാര്‍ഷിക മീറ്റിങില്‍ അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :