വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (09:45 IST)
കൊവിഡ് ബാധിച്ച് ചികിത്സയിലിരിയ്ക്കെ കളമശേരി മെഡിക്കൽ കോളേജിൽ ഹാരിസ് മരണപ്പെട്ട സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി മെഡിക്കൽ കോളേജിലെ ഡോക്ടർ നജ്മ. മുഖത്ത് ഓക്സിജൻ മാസ്ക് ഉണ്ടായിരുന്നു എങ്കിലും ഇത് വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നില്ല എന്നും ഡ്യൂട്ടിയിലുണ്ടായിരുന ഡോകടറാണ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞത് എന്നുമാണ് ഡോക്ടർ നജ്മയുടെ വെളിപ്പെടുത്തൽ.
മുതിർന്ന ഡോക്ടർമാരെ അറിയിച്ച് ഇത് പ്രശ്നമാക്കരുത് എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ എന്നോട് പറഞ്ഞിരുന്നു. സമാന അനുഭവങ്ങൾ എനിയ്ക്കും ഉണ്ടായിട്ടുണ്ട്. സംഭവം പുറത്തുപറഞ്ഞ നഴ്സിങ് ഓഫീസർക്കെതിരായ അച്ചടക്ക നടപടി ശരിയല്ല. വീഴ്ച അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്തതിൽ ഡോക്ടർമാരും കുറ്റക്കാരാണ്. തെറ്റ് ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കണം. ഇത് പറഞ്ഞതിന്റെ പേരിൽ താനും നടപടി നേരിടേണ്ടിവന്നേയ്ക്കാം എന്നും ഡോക്ടർ നജ്മ പറഞ്ഞു.