എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 30 ഡിസംബര്‍ 2020 (08:34 IST)
പത്തനംതിട്ട: ഇക്കൊല്ലത്തെ മകര വിളക്ക് മഹോത്സവത്തിനായി
ശബരിമല ശാസ്താ ക്ഷേത്ര സന്നിധി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി
തുറക്കും. ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. അതിനാല്‍ അയ്യപ്പ ഭക്തര്‍ക്ക് പ്രവേശനവും ഉണ്ടാകില്ല. മകരവിളക്ക് മഹോത്സവ കാലത്തെ നെയ്യഭിഷേകം, മറ്റു പൂജകള്‍ എന്നിവ വ്യാഴാഴ്ച രാവിലെ മുതല്‍ തുടങ്ങും. രാവിലെ മുതല്‍ തന്നെ നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തി വിടും.
2021 ജനുവരി പതിനാലിനാണ് മകരവിളക്ക് പത്തൊമ്പതാം തീയതി വരെ ദര്‍ശന സൗകര്യം ലഭിക്കും. ഇത് കഴിഞ്ഞ തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച ഇരുപതാം തീയതി രാവിലെ ആറര മണിക്ക് നട അടയ്ക്കും.
തീര്‍ഥാടകര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് കഴിഞ്ഞ ദിവസം വൈകിട്ട് ആരംഭിച്ചു. ദിവസേന അയ്യായിരം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇതിനൊപ്പം 40 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ മാത്രമേ ദര്‍ശനത്തിനു അവസരം ലഭിക്കുകയുള്ളു.