സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 16 ഓഗസ്റ്റ് 2024 (19:20 IST)
ചിങ്ങമാസ പൂജകള്‍ക്കായി
ശബരിമല നട തുറന്നു. മേല്‍ശാന്തി പി. എന്‍. മഹേഷ്
നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍
ദീപം തെളിയിച്ചു. തന്ത്രി കണ്ഡരര് രാജീവരുടെ സാന്നിധ്യത്തിലാണ് നടതുറന്നത്. ചിങ്ങമാസ
ആരംഭമായ നാളെ രാവിലെ 5 മണിക്ക് നട തുറക്കും. കനത്ത
മഴയിലും വലിയ ഭക്ത ജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ചിങ്ങമാസ പൂജകള്‍ക്ക് ശേഷം ഓഗസ്റ്റ് 21ന് നട അടയ്ക്കും.
അതേസമയം ചിങ്ങമാസം നാളെ ആരംഭിക്കുന്നതോടെ ആഘോഷങ്ങളുടെ കാലവും ആരംഭിക്കുകയാണ്. വിവാഹങ്ങളുടെയും മംഗള കര്‍മങ്ങളുടെയും മാസമാണ് ചിങ്ങം. പഞ്ഞമാസമായ കര്‍ക്കിടകം ഇന്ന് പടിയിറങ്ങുകയാണ്.