സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 2 ജനുവരി 2024 (13:37 IST)
ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. ജനുവരി 10 മുതല്‍ സ്പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. പോലീസിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം. ഭക്തജന തിരക്ക് ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഈ നടപടി.
14-ാം തീയതി വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 50000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേര്‍ക്ക് മാത്രമെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത്
ശബരിമല അയ്യപ്പ സ്വാമി ദര്‍ശനത്തിനായി എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. 14, 15 എന്നീ തിയതികളില്‍ ശബരിമലയില്‍ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവസം ശബരിമല ദര്‍ശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കും.