1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമലയില്‍ മണ്ഡലകാലത്തിന് പരിസമാപ്തിയായി

Sabarimala
ശബരിമലയില്‍ മണ്ഡലകാലത്തിന് പരിസമാപ്തിയായി. പതിനായിരങ്ങളാണ് മണ്ഡലപൂജ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയത്. ഇന്നലെ രാവിലെ 10നും 11.30നും മധ്യേയുള്ള മീനം രാശി ശുഭ മുഹൂര്‍ത്തത്തിലായിരുന്നു മണ്ഡലപൂജ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്ബൂതിരിയുടെയും കാര്‍മികത്വത്തില്‍ പഞ്ചപുണ്യാഹം നടത്തി ദേവഗണങ്ങളെയും മലദേവതകളെയും പാണികൊട്ടി ഉണര്‍ത്തി. 
 
ഉച്ചയ്ക്ക് ഒരു മണിയോടെ അടച്ച നട, വൈകിട്ടു മൂന്നിനു വീണ്ടും തുറന്നു. ദീപാരാധനയ്ക്കു ശേഷം തങ്കയങ്കി വിഗ്രഹത്തില്‍ നിന്നു മാറ്റി അത്താഴ പൂജയ്ക്കു ശേഷം അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കി. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു.
അടുത്ത ലേഖനം
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഡിസംബര്‍ 30 ന് തുറക്കും