ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരളം; എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരളം; എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ്

  sabarimala issues , sabarimala , supremecourt , ശബരിമല , സ്‌ത്രീകള്‍ , കേരളം , സുപ്രീംകോടതി , ദേവസ്വം ബോര്‍ഡ്
തുരുവനന്തപുരം| jibin| Last Modified വ്യാഴം, 19 ജൂലൈ 2018 (13:31 IST)
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാൻ സമ്മതമാണെന്ന് കേരളസർക്കാർ സുപ്രീംകോടതിയില്‍. സ്ത്രീകളെ പ്രവേശിപ്പിച്ചില്ലെങ്കിൽ അത് മൗലികാവകശ ലംഘനമാവുമെന്നും കേരളം വ്യക്തമാക്കി.

എന്നാല്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെ പ്രവേശിപ്പിക്കാമെന്ന സര്‍ക്കാരിന്റെ നിലപാടിനെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തു. സ്‌ത്രീകളോട് വിവേചനമില്ലെന്നും എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.

പുരുഷന്മാര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെങ്കില്‍ സ്‌ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് ബുധനാഴ്‌ച സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നയം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :