സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 7 ഡിസംബര്‍ 2024 (20:46 IST)
ശബരിമലയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കി പോലീസ്. പോലീസിന്റെയും ദേവസ്വം വിജിലന്‍സിന്റെയും 258 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രപരിസരം 24 മണിക്കൂറും 48 ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ഇതില്‍ പോലീസിന്റെ 16 ക്യാമറയും വിജിലന്‍സിന്റെ 32 ക്യാമറയുമാണ് ഉള്ളത്. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ നടപടികള്‍ സ്വീകരിച്ചു വരുന്ന രീതിയാണുള്ളത്.
സോപാനത്തില്‍ 32 ക്യാമറകളും മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 160 ക്യാമറകളുമാണ് ദേവസ്വം വിജിലന്‍സ് സ്ഥാപിച്ചിട്ടുള്ളത്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ കേരള പോലീസിന്റെ 60 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.