സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 6 ഡിസംബര്‍ 2024 (14:43 IST)
ശബരിമലയില്‍
ദിലീപിന് വിഐപി പരിഗണന നല്‍കിയതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. ദേവസ്വം ബോര്‍ഡിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. സംഭവം ചെറുതായി കാണാനാകില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപ്
ശബരിമല നടയടക്കുന്നതിന് തൊട്ടുമുന്‍പായി ദര്‍ശനം നടത്തിയത്.
നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ഈ ദൃശ്യങ്ങളാണ് ഹൈക്കോടതി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ദിലീപിന് വിഐപി പരിഗണന ലഭിച്ചോ ഇല്ലയോ എന്നാണ് ഹൈക്കോടതി പരിശോധിക്കുന്നത്.