ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ദര്‍ശനം സുഗമമാക്കി നിയന്ത്രണങ്ങള്‍

രാവിലെ 5.45 ന് മരക്കൂട്ടത്തിനു സമീപം വരെ എത്തിയ നീണ്ട ക്യൂ മണിക്കൂറുകളോളം തുടര്‍ന്നു

രേണുക വേണു| Last Modified ചൊവ്വ, 18 നവം‌ബര്‍ 2025 (09:29 IST)

വന്‍ ഭക്തജനത്തിരക്കിനിടയിലും ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കു സുഖദര്‍ശനം. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ വിജയകരം.

രാവിലെ 5.45 ന് മരക്കൂട്ടത്തിനു സമീപം വരെ എത്തിയ നീണ്ട ക്യൂ മണിക്കൂറുകളോളം തുടര്‍ന്നു. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞു. തിരക്കു കാരണം ദര്‍ശനം കഴിയുന്ന തീര്‍ഥാടകര്‍ അപ്പോള്‍ തന്നെ പമ്പയിലേക്കു മലയിറങ്ങുകയാണ്. നൂറുകണക്കിനു പൊലീസ് ഉദ്യോഗസ്ഥര്‍ തിരക്ക് നിയന്ത്രിക്കാന്‍ ഉണ്ട്.

തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്കു കെഎസ്ആര്‍ടിസി ആദ്യഘട്ടത്തില്‍ 450 ബസുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസിന് ഓരോ മിനിറ്റിലും മൂന്ന് ബസുകള്‍ വീതം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കായി കൂടുതല്‍ ബസ് സൗകര്യം ഒരുക്കും. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു മാത്രമായി 202 ബസുകളാണ് എത്തിച്ചിട്ടുള്ളത്. ലോ ഫ്‌ളോര്‍ എസി, ലോഫ്‌ലോര്‍ നോണ്‍ എസി ബസുകള്‍ ഉള്‍പ്പെടെ ശബരിമലയില്‍ സര്‍വീസ് നടത്തുന്നുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :