വിശ്വാസികൾ ജീവൻ കളയാനും തയ്യാർ, യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല: ശശികല

ജീവന്‍ വെടിഞ്ഞും ശബരിമലയില്‍ യുവതികള്‍ കയറുന്നത് തടയും: കെപി ശശികല

അപർണ| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (11:43 IST)
വിശ്വാസികള്‍ ജീവന്‍ വെടിഞ്ഞിട്ടാണെങ്കിലും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. നവംബര്‍ അഞ്ചിന് നട തുടക്കും. യുവതികൾ കയറിയാൽ ആ നിമിഷം കേരളം നിശ്ചലമാകുമെന്നും അറിയിച്ചു.

സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമല്ല ശബരിമല. ദേവസം ബോര്‍ഡ് സര്‍ക്കാരിന്‍റെ ചട്ടുകമായി മാറിയിരിക്കുകയാണ്. വിശ്വാസികളുടെ കാര്യം തീരുമാനിക്കാന്‍ വിശ്വാസികള്‍ക്ക് അറിയാം. ദേവസ്വംബോര്‍ഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും കാണിക്ക ഇടില്ലെന്ന് വിശ്വാസികൾ തീരുമാനിക്കണമെന്നും ശശികല അറിയിച്ചു.

കോടതിവിധിയുടെ പേരുപറഞ്ഞ് വിശ്വാസികളുടെ വികാരം മുറിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :