Sumeesh|
Last Updated:
ഞായര്‍, 7 ഒക്‌ടോബര്‍ 2018 (10:18 IST)
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുമായി നടത്താനിരുന്ന ചർച്ചയിൽ നിന്നും തന്ത്രി കുടുംബം പിൻമാറി.
റിവ്യുഹർജിയിൽ തീരുമനമായതിന് ശേഷം ചർച്ച നടത്തിയൽ മതിയെന്ന് കണ്ഠരര് മോഹനര് വ്യക്തമാക്കി.
തന്ത്രി കുടുംബം എൻ എസ് എസുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽനിന്നും പിൻമാറിയത് എന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച പന്തളം രാജകുടുംബവുമായി ചേർന്ന് തന്ത്രികുടുംബവും സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകും.
കഴിഞ്ഞ ദിവസം ശബരിമലയിൽ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന നാമജപ ഘോഷയാത്രയിൽ മൂന്ന് തന്ത്രിമാരും പങ്കെടൂത്തിരുന്നു. സ്ത്രീ പ്രവേശനത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തന്ത്രികുടൂംബവുമായി വിഷയം ചർച്ചചെയ്യാൻ സർക്കാർ തീരുമാനിച്ചത്.