അങ്ങനെ പ്രാണവായുവും വി‌ൽ‌പനക്കെത്തി; വില 7000 രൂപ

Sumeesh| Last Updated: ശനി, 6 ഒക്‌ടോബര്‍ 2018 (21:31 IST)
പ്രാണവായു പോലും വില കൊടുത്ത് വാങ്ങേണ്ട ഒരു കാലത്തേക്കാണ് നമ്മൾ ചെല്ലുന്നത് എന്ന് പലരും പറയാറുണ്ട്. എന്നാൽ ആ കാലം വന്നെത്തിയിരിക്കുന്നു. ന്യൂസിലാൻഡിലെ ഒരു കമ്പനി ഇപ്പോൾ പ്രാണവായും വിൽപനക്കെത്തിച്ചിരിക്കുകയാണ്. ന്യൂസിലാൻഡിലെ ശുദ്ധമായ പ്രാണവായു എന്ന ടാഗ്‌ലൈനിലാണ് വിൽ‌പന.

ഓൿലാൻഡിലെ എയർപോർട്ടിൽ ഒരു ഡ്യൂട്ടിഫ്രീ ഷോപ്പിലാണ് പ്രാണവായു വി‌പനക്ക് വച്ചിരിക്കുന്നത്. കിവിന എന്ന കമ്പനിയാണ്
പ്രാണവായു വിപണിയിൽ എത്തിച്ചിരിക്കുന്നത്. നാലു കുപ്പി പ്രാണവായു വാങ്ങുന്നതിന് 98.99 ഡോളറാണ് നൽകേണ്ട വില. ശൈത്യകാലത്ത് പ്രാണവായുവിന് ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ഇനി പ്രാണവായുവിന്റെ വിൽ‌പന തകൃതിയാവും എന്നാണ് കരുതപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :