ആചാര ലംഘനം: മേല്‍ശാന്തിയുടെ പ്രായശ്ചിത്തം 14ന്‌

ശബരിമല| VISHNU.NL| Last Modified ശനി, 10 മെയ് 2014 (19:14 IST)
മേല്‍ശാന്തിയുടെ മകള്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചുകൊണ്ട്‌ സന്നിധാനത്ത്‌ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന്‌ പ്രായശ്ചിത്ത പരിഹാര കര്‍മങ്ങള്‍ ഇടവമാസ പൂജകള്‍ക്കായി ക്ഷേത്രനട തുറക്കുന്ന 14ന്‌ ആരംഭിക്കും.

പ്രായശ്ചിത്ത കര്‍മങ്ങളുടെ ഒന്നാംഘട്ടം ക്ഷേത്രനട തുറന്ന്‌ ദീപം തെളിച്ചയുടന്‍ നടത്തണമെന്നാണ്‌ ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുള്ള താഴമണ്‍മഠം ദേവസ്വം ബോര്‍ഡ്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

പഞ്ചപുണ്യാഹം നടത്തിയതിനു ശേഷമേ തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റാവൂവെന്നും മഠം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

അതേ സമയം മേല്‍ശാന്തി മന്‍പ്പൂര്‍വം ആചാരലംഘനം നടത്തിയെന്ന് തെളിഞ്ഞതിനാല്‍ ഇദ്ദേഹത്തെ പുറത്തക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ആചാര ലംഘനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് താന്ത്രിക കുടുംബം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :