കോട്ടയം|
VISHNU.NL|
Last Modified ചൊവ്വ, 17 ജൂണ്‍ 2014 (15:56 IST)
ബാര്‍ ലൈസൈന്‍സ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ ജില്ലയില്‍ മദ്യദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ലൈസന്‍സ് പ്രശ്‌നത്തില്‍ ബാറുകള്‍ പൂട്ടിയതോടെ ജില്ലയിലെ കള്ളുഷാപ്പുകളില്‍ തിരക്ക് കൂടിയതായും കള്ള് തികയാതെ വരുന്നത് മറികടക്കാനായി കള്ളില്‍ വീര്യം കൂട്ടാന്‍ സ്പിരിറ്റ് ചേര്‍ത്ത് വില്‍പ്പന കൊഴുപ്പിക്കുകയാണെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചങ്ങനാശേരി റേഞ്ചിലാണ് തിരക്ക് ഏറ്റവും കൂടുതല്‍. ചങ്ങനാശേരി റേഞ്ചിലെ 55 ഷാപ്പുകളില്‍ 20 ഇടത്തും വ്യാജകള്ള് വില്‍ക്കുന്നുണ്ട്. ചങ്ങനാശേരി ഭാഗത്തുള്ള അഞ്ചു ബാറുകള്‍ അടഞ്ഞുകിടക്കുന്നതാണ് ഇതിനു കാരണം.
മറ്റു ഭാഗത്തുനിന്നും ഇവിടെ നിരവധി പേര്‍ എത്തി മദ്യപിക്കുന്നുണ്ട്. ബിവറേജസ് ഷോപ്പുകളില്‍ നിന്ന് മദ്യം വാങ്ങി ഷാപ്പിലിരുന്ന് മദ്യപിക്കാന്‍ ഉടമകള്‍ അനുവാദം നല്‍കാറുണ്ടെന്നും മിക്ക ഷാപ്പുകളും സമയക്രമം പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.