വീണ്ടും ഋഷിരാജ് സിങ്; അപമാനമായി എന്ന് സ്ത്രീകൾക്ക് തോന്നിയാൽ അത് കുറ്റകൃത്ത്യമായി, പ്രത്യേക സമയമില്ല

സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യത്തിന് പ്രത്യേക സമയമില്ലെന്ന് ഋഷിരാജ് സിങ്

പുനലൂർ| aparna shaji| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (09:31 IST)
സ്ത്രീകൾക്ക് എപ്പോഴാണോ അപമാനമായി തോന്നുന്നത് അപ്പോൾ അവർക്കെതിരെയുള്ള കുറ്റകൃത്യം പൂർത്തിയാകുമെന്നും അവർക്കെതിരെ കേസെടുക്കാമെന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. അതിന് പ്രത്യേക സമയമോ അവധിയോ ഇല്ലെന്നും സിങ് വ്യക്തമാക്കി. സ്ത്രീകളെ 14 സെക്കന്‍ഡ് നോക്കിയാല്‍ത്തന്നെ കേസെടുക്കാമെന്ന തന്റെ വിവാദമായ പ്രസ്താവന പരാമര്‍ശിച്ചുകൊണ്ടുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഋഷിരാജ് സിങ്.

പുനലൂര്‍ കുര്യോട്ടമല അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലായിരുന്നു സംഭവം. അപമാനമാണെന്ന് സ്ത്രീയ്ക്ക് തോന്നിയാൽ അത് കുറ്റമൃത്യമായി, അതിന് പ്രത്യേക സമയമൊന്നും ആവശ്യമില്ല. പരാതി ലഭിച്ചാൽ കേസെടുക്കും. ഇപ്പോള്‍ പൊതുവേ ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാജവാറ്റുമൊക്കെ കൂടിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :