മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് : രണ്ടു യുവാക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 11 ജനുവരി 2023 (19:45 IST)
ഇടുക്കി : മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു യുവാക്കളെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ ആളൂർ ബിനീഷ് (30), മുക്കൂടം തൊണ്ണമ്മാക്കൽ ജോബി (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന അടിമാലി സ്വദേശി സോനു ഒളിവിലാണ്. കഴിഞ്ഞ ദിവസം പ്രതികൾ രാജകുമാരിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മൂന്നു വളകൾ പണയം വയ്ക്കാൻ കൊണ്ടുവന്നു. എങ്കിലും വളകൾ സ്വർണ്ണമല്ലെന്നു പരിശോധനയിൽ കണ്ടെത്തി. വിവരം അറിഞ്ഞതോടെ ഇവരെ രക്ഷപ്പെട്ടു. എങ്കിലും സ്ഥാപനത്തിലെ ജീവനക്കാർ രാജാക്കാട് പോലീസിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :