തിരുവനന്തപുരം|
Rijisha|
Last Updated:
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (07:40 IST)
കേരളത്തിൽ പ്രളയത്തെത്തുടർന്ന് താറുമാറായ റോഡുകളും പാലങ്ങളും പൂർണമായി നന്നാക്കിയെടുക്കാൻ ഒന്നര വർഷം വേണ്ടിവരുമെന്ന് മരാമത്തു വകുപ്പിന്റെ വിലയിരുത്തൽ. റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണത്തിന് 5815.25 കോടി രൂപ വേണം.
പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടം ഉണ്ടായിരിക്കുന്നത് മരാമത്തു വകുപ്പിനാണ്. ഇപ്പോൾ അടിയന്തിരമായ നടത്തേണ്ട അറ്റകുറ്റപ്പണികൾക്കായി സർക്കാർ 1000 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ചെറിയ
റോഡുകൾ മുതൽ സംസ്ഥാന പാതകൾ വരെയുള്ളവയുടെ പുനർനിർമാണത്തിന് 4978.08 കോടി രൂപ വേണം.
ദേശീയപാതകൾ നന്നാക്കിയെടുക്കാൻ 533.78 കോടി രൂപ. തകർന്ന
പാലങ്ങൾ നന്നാക്കാൻ 293.3 കോടിയും സർക്കാർ കെട്ടിടങ്ങൾക്ക് 10.09 കോടി രൂപയും ആവശ്യമായിവരും. മൊത്തം 34,732 കിലോമീറ്റർ റോഡ് ആണു തകർന്നത്.