ഋഷിരാജ്‌ സിംഗ് ജയില്‍ ഡി ജി പിയാകും

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2015 (15:02 IST)
പുതിയ ജയില്‍ മേധാവിയായി ഋഷിരാജ് സിംഗ് നിയമിതനായി. ജയില്‍ ഡി ജി പി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ പുതിയ ഫയര്‍ഫോഴ്സ് മേധാവി.
ബറ്റാലിയന്‍ എ ഡി ജി പിയായി അനില്‍ കാന്തിനെ നിയമിച്ചു.

ജേക്കബ് തോമസിന് പകരമായാണ് അനില്‍കാന്തിനെ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചത്. വിന്‍സന്‍ എം പോള്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ആംഡ് ബറ്റാലിയന്‍ എ ഡി ജി പിയായിരുന്ന ഋഷിരാജ് സിംഗിന് ഡി ജി പിയായി സ്ഥാനക്കയറ്റം നല്‍കിയത്.

വിജിലന്‍സ് മേധാവി സ്ഥാനം വിന്‍സന്‍ എം പോള്‍ നേരത്തെ ഒഴിഞ്ഞിരുന്നു. ആ ഒഴിവിലേക്ക്, ഉത്തരമേഖല എ ഡി ജി പി എന്‍ ശങ്കര്‍റെഡ്ഡിയെ കൊണ്ടുവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :