തങ്ങള്‍ സുരക്ഷിതര്‍, ഉടന്‍ ജോലിയില്‍ പ്രവേശിക്കും; നാടുവിട്ടവരില്‍ ഒരാളുടെ സന്ദേശമെത്തി

പിതാവിന് അയച്ച വോയ്‌സ് മെസേജില്‍ തങ്ങള്‍ സുരക്ഷിതരെന്നും ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും പറയുന്നു.

കാസര്‍കോട്| priyanka| Last Updated: ചൊവ്വ, 12 ജൂലൈ 2016 (10:07 IST)
കാസര്‍കോടു നിന്നും അപ്രത്യക്ഷരായവരില്‍ ഒരാളുടെ സന്ദേശമെത്തി. പടന്നയില്‍ നിന്ന് നാടുവിട്ട ഇജാസിന്റെ ഭാര്യ റിഫൈലയുടെ സന്ദേശമാണ് എത്തിയത്. പിതാവിന് അയച്ച വോയ്‌സ് മെസേജില്‍ തങ്ങള്‍ സുരക്ഷിതരെന്നും ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും പറയുന്നു.

താമസസ്ഥലം ശരിയായിട്ടുണ്ടെന്നും അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണെന്നും പറഞ്ഞ റിഫൈല എവിടെയാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. റിഫൈലയുടെ വോയ്‌സ് മെസേജ് ഞായറാഴ്ച രാത്രിയാണ് പിതാവിന് ലഭിച്ചത്. സന്ദേശം അന്വേഷണ സംഘത്തിന് കൈമാറിയെന്ന് റിഫൈലയുടെ പിതാവ് അറിയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :