ഐഎസ് ബന്ധം: 10 കേസുകള്‍ എന്‍ഐഎ അന്വേഷിക്കും;11 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

കാസര്‍കോട്ട് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളും പാലക്കാട്ട് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമാണ് എന്‍ഐഎക്ക് അന്വേഷിക്കുന്നത്.

തിരുവനന്തപുരം| priyanka| Last Modified ചൊവ്വ, 12 ജൂലൈ 2016 (07:55 IST)
മലയാളി ചെറുപ്പക്കാരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ 10 കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടാന്‍ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് അടുത്തദിവസങ്ങളില്‍ ഉണ്ടാകും. കാസര്‍കോട്ട് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളും പാലക്കാട്ട് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമാണ് എന്‍ഐഎക്ക് അന്വേഷിക്കുന്നത്.

കാസര്‍ക്കോടു കാണാതായ 11 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം (യുഎപിഎ) ചുമത്താനും തീരുമാനമായി. തിങ്കളാഴ്ച ഇന്റലിജന്‍സ് ബ്യൂറോയുടെ ആഭ്യമുഖ്യത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്ത എഡിജിപി ആര്‍. ശ്രീലേഖ തിരിച്ചെത്തിയാലുടന്‍ അന്തിമ തീരുമാനമായേക്കും.

രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മുംബൈയില്‍ പിടിയിലായ തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെ കേന്ദ്ര ഇന്‍ലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്യുകയാണ്. കേരളത്തില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായവരെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചതായതാണ് സൂചന.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :