വിമുക്തഭടന്‍ തൂങ്ങിമരിച്ച നിലയില്‍; തൂങ്ങിമരിച്ചത് റിട്ടയര്‍ഡ് ഹവില്‍ദാര്‍

വിമുക്തഭടന്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (15:54 IST)
വിമുക്തഭടനെ തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാപ്പനം‍കോട് സ്വദേശിയായ റിട്ടയര്‍ഡ് ഹവില്‍ദാറായ ദിലീപ് കുമാര്‍ എന്ന 51 കാരനെയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ മൂന്നു മാസമായി ഇയാള്‍ വീട്ടുകാരുമായി പിണങ്ങി ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം രാവിലെ പതിവുപോലെ മുറി തുറക്കാതിരുന്നതിനാല്‍ ജീവനക്കാര്‍ ഇയാളെ വിളിച്ചെങ്കിലും മുറി തുറന്നില്ല.

തുടര്‍ന്ന് പൊലീസ് സഹായത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണു ദിലീപ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശ്രീകല. രണ്ട് മക്കളുമുണ്ട് ഇയാള്‍ക്ക്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :