രശ്മി നായര്‍, രാഹുല്‍ പശുപാലന്‍ എന്നിവരടക്കം 13 പ്രതികളെ ഹാജരാക്കാന്‍ പോക്‌സോ കോടതി ഉത്തരവ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 2 ജൂണ്‍ 2021 (14:21 IST)

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ വിചാരണ ആരംഭിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ചെന്ന കേസില്‍ രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി നായര്‍ എന്നിവരടക്കം 13 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് രശ്മി ആര്‍.നായര്‍. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണയ്ക്ക് മുന്നോടിയായുള്ള കുറ്റംചുമത്തലിന് വേണ്ടിയാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

കേസിലെ എല്ലാ പ്രതികളെയും ജൂലൈ അഞ്ചിന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി.രജനീഷ് ഉത്തരവിട്ടത്. ബാംഗ്ളൂരില്‍ നിന്ന് മൈനര്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികള്‍ക്കെതിരെ കര്‍ണാടകയിലും കേസുണ്ട്. രാഹുല്‍ പശുപാലന്‍ 14 മാസവും രശ്മി.ആര്‍.നായര്‍ 10 മാസക്കാലവും ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കര്‍ണാടക ഹൈക്കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :