റിപ്പബ്ലിക് ദിനത്തിൽ മന്ത്രി ദേശീയപതാക തലകീഴായി ഉയർത്തി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 26 ജനുവരി 2022 (11:13 IST)
കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട്ട് പതാക ഉയർത്തിയത് തലകീഴായി. പതാക ഉയർത്തിയ ശേഷം അഭിവാദ്യം സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് അബദ്ധം മനസിലായത്. ഉടൻ തന്നെ പതാക തിരിച്ചിറക്കി നേരെയാക്കി പതാക വീണ്ടും ഉയർത്തി.

മാധ്യമ പ്രവർത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്. പിന്നീട് മന്ത്രി ജില്ലാ
പോലീസ് മേധാവി, എ.ഡി.എം എന്നിവരെയും വിളിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ടു എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.പിക്കാണ്‌ അന്വേഷണ ചുമതല.

പതാക തലകീഴായി ഉയർത്തിയ സംഭവം ദൗർഭാഗ്യകരമാണെന്നും റിഹേഴ്‌സൽ നടത്താത്തത് വീഴ്ചയാണെന്നും ഇതിനു നടപടി വേണമെന്നും കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :