അനുബന്ധ വാര്‍ത്തകള്‍
- പണം നല്കി വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപണം: ശശിതരൂരിന് വക്കീല്‍ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖര്‍
- ജീവിതത്തില്‍ ആദ്യമായി കഞ്ഞി കുടിക്കുന്നതു പോലെ; സുരേഷ് ഗോപിയെ കണക്കിനു പരിഹസിച്ച് ഗണേഷ് കുമാര്‍ (വീഡിയോ)
- Lok Sabha Election 2024: ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകരുത്; രണ്ടും കല്‍പ്പിച്ച് സിപിഎം, പ്ലാന്‍ മുഖ്യമന്ത്രിയുടേത് !
- ഇതെങ്ങനെ സംഭവിച്ചു? , കഴിഞ്ഞ 5 വർഷത്തിനിടെ ബിജെപി എം പി തേജസ്വി സൂര്യയുടെ സ്വത്തിലുണ്ടായത് 30 ഇരട്ടി വർധന
- അമിത് ഷായും നഡ്ഡയും നാളെ കേരളത്തില്‍, സ്മൃതി ഇറാനി വയനാട്ടിലെത്തി മോദിയും വൈകാതെയെത്തും
സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കണം,ആവശ്യവുമായി കെ സുരേന്ദ്രൻ
സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റും വയനാട് ബിജെപി സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ.വൈദേശികമായ ആധിപത്യത്തിൻ്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേരുവന്നതെന്നും എന്നാൽ യഥാർഥ പേര് ഗണപതിവട്ടമാണെന്നും കെ സുരേന്ദ്രൻ പറയുന്നു. 1984ൽ ഈ വിഷയം പ്രമോദ് മഹാജൻ ഉന്നയിച്ചതാണെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ട് ഗൗരവമേറിയതാണെന്നും സുരേന്ദ്രൻ പറഞ്ഞു.ബിജെപി- ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിർമാണം നടന്നത്. സ്ഫോടനത്തിൽ തിരെഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആറ്റിങ്ങലിലെ സ്ഥാനാർഥിയായ വി മുരളീധരൻ്റെ വാഹനം തടഞ്ഞതിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതികളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.