പണം നല്‍കി വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപണം: ശശിതരൂരിന് വക്കീല്‍ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 10 ഏപ്രില്‍ 2024 (19:39 IST)
പണം നല്‍കി വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ശശിതരൂരിന് വക്കീല്‍ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖര്‍. തരൂരിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തിയാണെന്നും തരൂരിന് അയച്ച വക്കീല്‍ നോട്ടീസില്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിക്കുന്നു.

നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിന്‍വലിച്ചു പൊതുസമൂഹത്തോട് ശശി തരൂര്‍ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവര്‍ക്ക് പണം നല്‍കി വോട്ട് നേടാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണമാണ് ശശി തരൂര്‍ ഉന്നയിച്ചത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ആരോപണം നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :