ധോണിയെ അധിക്ഷേപിച്ച ‘മുതലാളി’ ഒടുവില്‍ കുറ്റസമ്മതം നടത്തി; വൈറലായി ഹര്‍ഷ ഗോയങ്കയുടെ ട്വീറ്റ്

ഒടുവില്‍ പൂനെ ടീം സഹഉടമ കുറ്റസമതം നടത്തി

MS Dhoni, Rising Pune Supergiants, IPL 2017, Harsh Goenka, സണ്‍റൈസസ് ഹൈദരാബാദ്, എം എസ് ധോണി, ഹര്‍ഷ ഗോയങ്ക
പൂനെ| സജിത്ത്| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2017 (12:27 IST)
സണ്‍റൈസസ് ഹൈദരാബാദിനെതിരെ മഹേന്ദ്ര സിങ് ധോണിയുടെ മാസ്മരികപ്രകടം കണ്ട് ഞെട്ടിത്തരിച്ച് പൂനെ ടീം ഉടമ സഞ്ജീവ ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ ഗോയങ്ക. 'ധോണിയുടെ മാസ്റ്റര്‍ഫുള്‍ ഇന്നിങ്ങ്സായിരുന്നു അത്. അദ്ദേഹം ഫോമില്‍ തിരിച്ചെത്തിയത് വലിയ കാര്യമാണ്. അദ്ദേഹത്തെപ്പോലെ വലിയൊരു ഫിനിഷര്‍ വേറെയില്ല. ആര്‍ക്കും ആകാനും കഴിയില്ല. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിനൊടുവില്‍ വിജയവും’ എന്നാണ് ഹര്‍ഷ ഗോയങ്ക ട്വീറ്റ് ചെയ്തത്.

അതേസമയം അത്തരത്തിലൊരു വാഴ്ത്തല്‍ നടത്തിയതുകൊണ്ട് തങ്ങളുടെ മഹിയെ പരിഹസിച്ച ഹര്‍ഷ ഗോയങ്കയ്ക്ക് മാപ്പ് കൊടുക്കാനൊന്നും തയ്യാറല്ലെന്നും ആരാധകര്‍ പരയുന്നു. മുതലാളിയ്ക്കുള്ള കൊട്ട് ഇപ്പോളും തുടരുകയാണ് ധോണി ഫാന്‍സ്. മത്സരത്തില്‍ ധോണി നേടിയ ഓരോ ഷോട്ടും ഗോയങ്കയ്ക്കുള്ള അടിയാണെന്ന് ആരാധകര്‍ പറയുന്നത്. ആരാണ് കാട്ടിലെ സിംഹമെന്ന് ധോണി തെളിയിച്ചു. മുറിവ് എന്നും മുറിവ് തന്നയാണ്. വാഴ്ത്തല്‍ പരാമര്‍ശം കൊണ്ട് പഴയ പരാമര്‍ശം മായ്ച്ചു കളയാനാകില്ലെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു.

എല്ലാ വിമര്‍ശകരുടെയും വായ അടപ്പിക്കുന്നതായിരുന്നു സണ്‍റൈസസ് ഹൈദരാബാദിനെതിരെ പൂനെയ്ക്കായി ധോണി നേടിയ അര്‍ധസെഞ്ച്വറി. ക്രിക്കറ്റ് ലോകത്തെ ബെസ്റ്റ് ഫിനിഷര്‍ താന്‍ തന്നെയാണെന്ന് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആ ഇന്നിങ്ങ്സ്. അവസാന മൂന്ന് ഓവറില്‍ 47 റണ്‍സായിരുന്നു പൂനെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 34 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 61 റണ്‍സ് നേടി ധോണി തകര്‍ത്താടിയപ്പോള്‍ ഹൈദരാബാദ് ഉറപ്പിച്ച ജയം പൂനെ തട്ടിയെടുക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :