പ്രളയ ദുരിതാശ്വാസ തുക തിരിച്ചു നല്‍കാന്‍ റവന്യൂ വകുപ്പിന്റെ നോട്ടീസ്; നിര്‍ദേശം ലഭിച്ചത് 125 കുടുംബങ്ങള്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2024 (11:50 IST)
തിരിച്ചു നല്‍കാന്‍ റവന്യൂ വകുപ്പിന്റെ നോട്ടീസ്. 125 കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. പ്രളയം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുശേഷമാണ് റവന്യൂ വകുപ്പിന്റെ നടപടി. സാങ്കേതിക പിഴവുമൂലം പതിനായിരം രൂപ അധികമായി നല്‍കിയെന്ന് പറഞ്ഞാണ് വിചിത്ര നടപടിയുമായി അഞ്ചു വര്‍ഷത്തിനുശേഷം റവന്യൂ വകുപ്പ് എത്തിയിരിക്കുന്നത്. പ്രളയ ബാധിതര്‍ക്ക് രണ്ടുതവണയായി ഇരുപതിനായിരം രൂപ ലഭിച്ചിരുന്നു.

ഇതില്‍നിന്ന് പതിനായിരം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരുന്നത്. നല്‍കിയില്ലെങ്കില്‍ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കുള്ളില്‍ പണം തിരിച്ചു നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ അടുത്ത് നടത്തിയ ഓഡിറ്റിങ്ങിലാണ് അധികമായി പണം നല്‍കിയ വിവരം ശ്രദ്ധിക്കുന്നത്. അതേസമയം പണം എഴുതിത്തള്ളണമെന്ന ആവശ്യവുമായി ദുരിതബാധിതര്‍ രംഗത്ത് വന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :