മുന്‍ മന്ത്രി ടിഎസ് ജോണിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജീവിതത്തിന്റെ അവസാന കാലത്ത് ടിഎസ് ജോണ്‍ കൊച്ചിയിലെ ഫഌറ്റില്‍ തനിച്ചായിരുന്നെന്നും കൂടെ ഹോം നഴ്‌സ് മാത്രമാണുണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

കൊച്ചി| priyanka| Last Modified വ്യാഴം, 14 ജൂലൈ 2016 (12:06 IST)
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവുമായിരുന്ന ടിഎസ് ജോണിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍. ഇതു സംബന്ധിച്ച പരാതി കൊച്ചി പൊലീസ് കമ്മീഷണര്‍ക്കും നിയമസഭാ സ്പീക്കര്‍ക്കും നല്‍കി.

ജീവിതത്തിന്റെ അവസാന കാലത്ത് ടിഎസ് ജോണ്‍ കൊച്ചിയിലെ ഫഌറ്റില്‍ തനിച്ചായിരുന്നെന്നും കൂടെ ഹോം നഴ്‌സ് മാത്രമാണുണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. അര്‍ബുദ ബാധിതനായിരുന്ന ജോണിന് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ആലപ്പുഴയിലെ ചെറിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതെല്ലാം മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ടിഎസ് ജോണിന്റെ സ്വത്തുക്കള്‍ മുഴുവനും ഒരു ട്രസ്റ്റിന്റെ പേരിലാണ് എഴുതിവെച്ചിട്ടുള്ളത്. ഇത് മരണശേഷം മാത്രമാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പോലും അറിഞ്ഞത്. ഇക്കാര്യത്തിലും ദുരൂഹതയുണ്ടെന്ന് പരാതിയില്‍ പറയുന്നു. ടിഎസ് ജോണിന്റെ സഹോദരിയുടെ മക്കളാണ് പരാതി നല്‍കിയത്.

ഒരു മാസം മുമ്പു
ലഭിച്ച പരാതി അന്വേഷണത്തിനായി സെന്‍ട്രല്‍ അസി. കമ്മീഷണര്‍ക്കു കൈമാറിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍എംപി ദിനേശ് പറഞ്ഞു. എന്നാല്‍ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് അസി. കമ്മിഷണര്‍ വ്യക്തമാക്കി. അര്‍ബുദ രോഗബാധിതനായിരിക്കെ രണ്ടു മാസം മുന്‍പായിരുന്നു ടിഎസ് ജോണിന്റെ മരണം. മതിയായ ചികിത്സ ലഭിക്കാതെയാണ് ജോണ്‍ മരിച്ചത്. മരണശേഷം ജോണിന്റെ സ്വത്തിന്റെ മുഴുവന്‍ അവകാശവും ലഭിച്ച ട്രസ്റ്റിന് മരണത്തില്‍ പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കു്‌നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :