ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ കേന്ദ്ര സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ കേന്ദ്ര സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 13 ജൂലൈ 2016 (08:46 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ കേന്ദ്രസര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ചു. ആ‍ദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ കമ്മീണറായി പ്രവര്‍ത്തിച്ചു വരുമ്പോള്‍ ആണ് സുനിത സ്വയം വിരമിച്ചിരിക്കുന്നത്. ഇരുപത്തിരണ്ടു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ നിന്ന് സുനിത സ്വയം വിരമിക്കുന്നത്.

1993ലെ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് (ഐ ആര്‍ എസ്) ബാച്ച് ഓഫീസര്‍ കൂടിയായ സുനിത ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ കമ്മീണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സ്വയം വിരമിക്കാനുള്ള സുനിതയുടെ അപേക്ഷ സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. 20 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയതിനാല്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :