കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങരുത്, അതിന്റെ ആവശ്യമില്ല: ശ്രീനിവാസന്‍

കൊച്ചി| Last Modified ഞായര്‍, 19 ജൂലൈ 2015 (16:07 IST)
കൊച്ചിയില്‍ സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങരുതെന്നും അതിന്റെ ആവശ്യമില്ലെന്നും നടന്‍ ശ്രീനിവാസന്‍. കൊച്ചിയില്‍ തുടങ്ങാനിരിക്കുന്ന ക്യാന്‍സര്‍ സെന്റര്‍ കൊണ്ട് ഒരു രോഗി പോലും രക്ഷപ്പെടില്ലെന്നും നിലവിലെ ചികിത്സാരീതികളുടെ ഗതികേടാണ് അതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മുളന്തുരുത്തിയിലെ തുരുത്തിക്കര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷി ചോറിനൊരു കൂട്ടാന്‍ എന്ന പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിലായിരുന്നു ശ്രീനിവാസന്റെ പ്രസ്‌താവന. മന്ത്രി കെ ബാബു വേദിയിലിരിക്കെയായിരുന്നു പ്രസ്‌താവന.

ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സന്നദ്ധരായാല്‍ സംസാരിക്കാന്‍ തയാറാണ്. അപ്പോള്‍ അപകടകരമായ സത്യം തെളിവ് സഹിതം വിശദീകരിക്കാമെന്നും നടന്‍ ശ്രീനിവാസന്‍ പറഞ്ഞു.അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ക്യാന്‍സര്‍ ചികിത്സാ കേന്ദ്രവും ഗവേഷണ കേന്ദ്രവും തുടങ്ങാനാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ പദ്ധതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :