തിരുവനന്തപുരം|
Last Updated:
തിങ്കള്‍, 15 ഡിസംബര്‍ 2014 (17:21 IST)
ശ്രീനിവാസനെതിരെനെ വിമര്‍ശിച്ച പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയ്ക്ക് മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ധ്യാന്‍ പ്രതികരിച്ചത്.
ഭൂരിപക്ഷം ആളുകള്‍ ഇഷ്ടപ്പെട്ട
സിനിമാ സൃഷ്ടികളുണ്ടാക്കിയവരെ വ്യക്തിഹത്യ ചെയ്യുന്നതിന് മുന്‍പ് നാം അവര്‍ നില്‍ക്കുന്ന അതേ ഇന്‍ഡസ്ട്രിയില്‍ എവിടെ നില്‍ക്കുന്നു എന്നുകൂടി ആലോചിക്കണമെന്ന് കുറിപ്പില്‍
ധ്യാന്‍ പറഞ്ഞു.
ഇങ്ങനെയൊക്കെ പറയാന്‍ ഞാന്‍ ആരുമല്ല. പക്ഷെ അച്ഛനെപ്പറ്റി പറഞ്ഞാല്‍ സഹിക്കില്ല ധ്യാന്‍ കൂട്ടിചേര്‍ത്തു.
ധ്യാന്‍ ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ചുവടെ....
"അഭിപ്രായം സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ ആരെപ്പറ്റി അഭിപ്രായം പറയണമെന്ന് വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ശ്യാമള, നായകന്‍, പള്‍പ്പ് ഫിക്ഷന്‍ ഈ സിനിമകളൊക്കെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവും. പക്ഷെ ഭൂരിപക്ഷം ആളുകള്‍ ഇഷ്ടപ്പെട്ട ഈ സിനിമാ സൃഷ്ടികളെ ഫ്രോഡ് എന്നും പൈസ ഉണ്ടാക്കി വീട്ടില്‍ ഇരിക്കുന്നു എന്നൊക്കെ പരസ്യമായി പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്നതിന് മുന്നെ നാം അവര്‍ നില്‍ക്കുന്ന അതേ ഇന്‍ഡസ്ട്രിയില്‍ എവിടെ നില്‍ക്കുന്നു എന്നുകൂടി ആലോചിച്ചാല്‍ നന്ന്. ഞാന്‍ സ്റ്റീവ് ലോപ്പസ് അല്ല ധ്യാന്‍ ശ്രീനിവാസന്‍. ഇങ്ങനെയൊക്കെ പറയാന്‍ ഞാന്‍ ആരുമല്ല. പക്ഷെ അച്ഛനെപ്പറ്റി പറഞ്ഞാല്‍ സഹിക്കില്ല. എന്ന് മണിരത്നത്തിന്റെയും ടാരന്റീനോയുടെയും ശ്രീനിവാസന്റെയും കടുത്ത ആരാധകന്‍".
എന്നാല്‍ രാജീവ് രവിയെ അനുകൂലിച്ച് ആഷിഖ് അബു രംഗത്തെത്തി...
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ
മലയാളിയെ അരാഷ്ട്രീയ വല്ക്കരിക്കുന്നതില്‍ നമ്മുടെ സിനിമകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നത് സമ്മതിച്ച് കൊടുക്കാവുന്ന വാദം തന്നെയല്ലേ ? പരിഹാസവും വെറുപ്പും രണ്ടല്ലേ ? ഒരാളുടെ പ്രിയപ്പെട്ട സിനിമ മറ്റൊരാള്‍ക് ഇഷ്ട്ടപെടതിരുന്നു കൂടെ ? രാജീവേട്ടന്‍ പറഞ്ഞ കാര്യങ്ങളിലെ ഗൌരവം കൃത്യമായി മനസിലാക്കിയ ഒരാള്‍ സാക്ഷാല്‍ ശ്രീനിവാസന്‍ തന്നെയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.