അനുബന്ധ വാര്‍ത്തകള്‍
- തൃശൂര്‍-വടക്കഞ്ചേരി ദേശീയപാതയിലെ വിള്ളല്‍ ഇടിഞ്ഞു താഴ്ന്നു; അപകട സാഹചര്യം
- മേടരാശിക്കാരുടെ സ്വഭാവം ഇങ്ങനെയായിരിക്കും
- പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പോയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
- തൃശൂരില്‍ മിന്നല്‍ ചുഴലി; കനത്ത നാശനഷ്ടം
- 32ക്കാരൻ 17കാരിയെ വിവാഹം ചെയ്തു, ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്
പുതുക്കിയ മഴ മുന്നറിയിപ്പ്; രാത്രി അതീവ ജാഗ്രത
ഇന്ന് രാത്രി സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കിയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് രാത്രി ഓറഞ്ച് അലര്‍ട്ടാണ്.
നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.