ഗുരുവായൂരില്‍ വിവാഹങ്ങളുടെ സര്‍വകാല റെക്കോഡ്

ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ കഴിഞ്ഞ ദിവസം വിവാഹങ്ങളുടെ സര്‍വകാല റെക്കോഡാണുണ്ടായത്

ഗുരുവായൂര്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (16:05 IST)
ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ കഴിഞ്ഞ ദിവസം വിവാഹങ്ങളുടെ സര്‍വകാല റെക്കോഡാണുണ്ടായത്. ഒട്ടാകെ 264 വിവാഹങ്ങള്‍ നടന്നപ്പോള്‍ 945 ചോറൂണും നടന്നു.
മൂന്നു മണ്ഡപങ്ങളിലായി രാവിലെ 5 മണി മുതല്‍ ഉച്ചവരെ താലികെട്ട് നടക്കുകയായിരുന്നു. കൂടുതല്‍ വിവാഹങ്ങളും നടന്നത് രാവിലെ 8 നും 11 നും മദ്ധ്യേയാണു നടന്നത്.

ഇതിനു മുമ്പ് രണ്ട് വര്‍ഷം മുമ്പ് ചിങ്ങ മാസത്തിലായിരുന്നു 226 വിവാഹങ്ങള്‍ നടന്നത്. വിവാഹങ്ങളും ചോറൂണും കാരണം നഗരത്തിലെമ്പാടും അഭൂതപൂര്‍വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ക്ഷേത്രത്തിനുള്ളില്‍ വച്ചു പോലും പലരുടെയും പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായാണു റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :