തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 15 ഏപ്രില്‍ 2018 (16:50 IST)
റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) രക്താർബുദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഒമ്പതു വയസുകാരിയായ കുട്ടിക്ക് രക്തം ദാനം ചെയ്തവരില്‍ ഒരാള്‍ക്ക് എച്ച്ഐവി ബാധിച്ചിരുന്നതായി എയിഡ്സ് കണ്ട്രോള് സൊസൈറ്റിയാണ് കണ്ടെത്തി.
48 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നൽകിയിരുന്നു. ഇതിൽ ഒരാൾക്കാണ് എച്ച്ഐവി രോഗമുണ്ടായിരുന്നു. വിൻഡോ പിരിഡിൽ രക്തം നൽകിയതിനാലാണ് രോഗം തിരിച്ചറിയാൻ സാധിക്കാത്തതിരുന്നതെന്നും എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ പരിശോധനാഫലത്തില്‍ വ്യക്തമാക്കി.
ഈ മാസം 11 ന് ന്യുമോണിയ ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. 13 മാസമായി ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്.
അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് നൽകിയ ഹർജിയില്‍ കുട്ടിയുടെ രക്ത സാമ്പിളുകള്‍ ആശുപത്രി രേഖകളും സൂക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടി ഉത്തരവിട്ടിരുന്നു.