അനുബന്ധ വാര്‍ത്തകള്‍
- റേഷൻ കാർഡ് : മസ്റ്ററിംഗ് പൂർത്തിയാക്കണം, ഇല്ലെങ്കിൽ ഏപ്രിലിൽ റേഷൻ ലഭിക്കില്ല
- റേഷന്‍ കടകള്‍ വഴി പത്ത് രൂപയ്ക്ക് കുടിവെള്ളം; സര്‍ക്കാര്‍ അനുമതിയായി
- മാസങ്ങളായി പെന്ഷന് മുടങ്ങിയതോടെ ഭിക്ഷയാചിച്ച് അന്നയും മറിയക്കുട്ടിയും
- ഓണം പ്രമാണിച്ച് റേഷന്‍ കടകള്‍ക്ക് അവധി ഇങ്ങനെ; ഞായറും ഉത്രാടവും തുറന്നുപ്രവര്‍ത്തിക്കും
- അറിയിപ്പ്: പെന്ഷന് മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി
മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല
സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നത് മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ഇ കെ വൈ സി അപ്‌ഡേഷനില്‍ നിന്നും മാറിനില്‍ക്കാന്‍ കേരളത്തിന് കഴിയില്ല എന്ന സാഹചര്യത്തിലാണ് മൂന്ന് ദിവസം റേഷന്‍ വിതരണം നിര്‍ത്തിവെച്ചുകൊണ്ട് പൂര്‍ണമായി അപ്‌ഡേഷന്‍ നടത്താന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.
റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതുഇടത്ത് വെച്ച്( സ്‌കൂള്‍,വായനശാല,അംഗന്‍വാടി,ക്ലബ്) ഇ കെ വൈ സി അപ്‌ഡേഷന്‍ മാത്രമായി നടത്താനാണ് തീരുമാനം. റേഷന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് മസ്റ്ററിംഗ് ഈ മാസം 10 വരെ നിര്‍ത്തിവെച്ചിരുന്നു.
അടുത്ത ലേഖനം