മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തത് പാര്‍ട്ടിയുടെ അനുമതിയോടെ; മൗനം വെടിഞ്ഞ് പി കെ ശ്രീമതി

സി പി എമ്മിലെ ബന്ധുനിയമന വിവാദം കത്തിക്കയറുന്ന വേളയില്‍ പുതിയ വിവാദങ്ങളുമായി മുന്‍മന്ത്രി പി കെ ശ്രീമതി

kozhikkode, cpm, pi ke sreemathy, pinarayi vijayan, e p jayarajan കോഴിക്കോട്, സി പി എം, പി കെ ശ്രീമതി, പിണറായി വിജയന്‍, ഇ പി ജയരാജന്‍
കോഴിക്കോട്| സജിത്ത്| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2016 (11:40 IST)
സി പി എമ്മിലെ ബന്ധുനിയമന വിവാദം കത്തിക്കയറുന്ന വേളയില്‍ പുതിയ വിവാദങ്ങളുമായി മുന്‍മന്ത്രി പി കെ ശ്രീമതി. 2006ൽ ത​ന്റെ പേഴ്​സണൽ സ്​റ്റാഫിൽ മക​ന്റെ ഭാര്യയെ നിയമിച്ചത് ​പാർട്ടി അറിവോടെയാണെന്ന പ്രസ്താവനയുമായാണ് ശ്രീമതി രംഗത്തെത്തിയിരിക്കുന്നത്. അക്കാലയളവില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ് താന്‍ തീരുമാനം എടുത്തതെന്നും ശ്രീമതി തന്റെ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയത്.

ഫേസ്​ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

വിമർശനം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുളള ഒരു പോസ്റ്റാണിത്‌ . എങ്കിലും 10കൊല്ലം മുൻപ്‌ നടന്നതു എന്താണെന്നത് വ്യ്ക്തമാക്കണം എന്നു എന്റെ മനസ്‌ പറയുന്നു. പാർടി ക്കു പോറലേൽകാതിരിക്കാൻ അന്നു ഞാൻ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത്‌ മന്ത്രിമാർക്കു നിശ്ചയിക്കാം എന്നു പാർട്ടി തീരുമാനം സിക്രട്ടറി അറിയിച്ചു . അനുവാദം വാങ്ങി ഞാൻ എന്റെ മകളെ. (മകന്റെ ഭാര്യ)നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തിൽ നിശ്ചയിക്കുന്നത്‌ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല . ബിരുദധാരികളായവരേയെല്ലാം അപ്ഗ്രേഡ്‌ ചെയാൻ തീരുമാനിച്ചപ്പോൾ എന്റെ സ്റ്റാഫിലുളളവരേയും അപ്ഗ്രേഡു ചെയ്തു. അതിൽ എന്റെ മകന്റെ ഭാര്യയെ ചേർത്തത്‌ ശരിയായ നടപടിയായിരുന്നില്ല. എന്നാൽ മീഡിയാ ശക്തമായ വിമർശനം എനിക്കു നേരേ മാത്രംഉയർത്തി .പാർട്ടിയുടെ നിർദ്ദേശമനുസരിച്ച്‌. രാജി വെച്ചു. ഇപോൾ മീഡിയയും ബി. ജെ.പി. കോൺഗ്രസ്‌ നേതാക്കൾ ആരോപിക്കുന്നതു പോലെ എന്റെ മോന്റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല. പെൻഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല എന്ന കാര്യവും വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :