അനുബന്ധ വാര്‍ത്തകള്‍
- പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
- പൂട്ടിയിട്ട വീട്ടില്‍ നിന്ന് 40 പവന്റെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍
- Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
- പതിമൂന്നുകാരിയെ പീഡിപ്പിച്ച 44 കാരന് 16 വർഷം കഠിനതടവ്
- ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന : വനിതാ ഇൻസ്പെക്ടറിൽ നിന്ന് 2.76 ലക്ഷം രൂപ പിടിച്ചു
റേഷന്‍ വിതരണ രീതി പരിഷ്കരിച്ചു, ഇനി രണ്ട് ഘട്ടമായി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സംസ്ഥാനത്തെ റേഷന്‍ വിതരണ രീതി പരിഷ്കരിച്ചു. ഇനി രണ്ട് ഘട്ടമായാണ് റേഷന്‍ വിതരണം നടക്കുക. മുന്‍ഗണന വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15 നു മുന്‍പും പൊതു വിഭാഗത്തിനു (നീല, വെള്ള) വിഭാഗക്കാര്‍ക്ക് 15 നു ശേഷവുമായിരിക്കും റേഷന്‍ വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്ക് കുറയ്ക്കാനുമാണ് റേഷന്‍ വിതരണത്തില്‍ പരിഷ്കരണം ഏര്‍പ്പെടുത്തുന്നത്. റേഷന്‍ വിതരണം രണ്ട് ഘട്ടമായി നടപ്പിലാക്കാല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനം വരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാന്‍ അവസരമുണ്ടായിരുന്നു. അതേസമയം 15 നു മുന്‍പ് റേഷന്‍ വാങ്ങാന്‍ കഴിയാത്ത മുന്‍ഗണന വിഭാഗത്തിനു പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.