1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ration Card Kerala News

ഇത്തവണ മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം ഓണക്കിറ്റ്, വിതരണം ചെയ്യുന്നത് 6,07,691 കിറ്റുകള്‍

Ration Card
ഇത്തവണ മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം ഓണക്കിറ്റ്. വിതരണം ചെയ്യുന്നത് 6,07,691 കിറ്റുകളാണ്. ഇതിന് 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 5,87,691 എ എ വൈ കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.
 
തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്ബാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി , മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
എല്‍.എല്‍.ബി കോഴ്സിലേക്കുള്ള പ്രവേശനം; പ്രൊഫൈല്‍ പരിശോധിക്കുന്നതിന് 23 വരെ അവസരം