സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 30 നവംബര്‍ 2022 (08:47 IST)
റേഷന്‍ വ്യാപാരികള്‍ക്ക് ഒക്ടോബര്‍/നവംബര്‍ മാസങ്ങളില്‍ നല്‍കാനുള്ള കമ്മീഷന്‍ അനുവദിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷം റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തില്‍ 216 കോടി രൂപയാണ് ബജറ്റില്‍
വകയിരുത്തിയിരുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിന് പ്രതിമാസം ശരാശരി 15 കോടി രൂപയാണ് ആവശ്യമായി വരുന്നത്.
അതനുസരിച്ച് ബജറ്റ് വിഹിതം പര്യാപ്തമായിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ PMGKAY പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷന്‍ തുക ബജറ്റില്‍ വകയിരുത്തിയിരുന്നില്ല. മാത്രവുമല്ല ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. PMGKAY പദ്ധതി പ്രകാരമുള്ള റേഷന്‍ വ്യാപാരി കമ്മീഷന്‍ കൂടി ഉള്‍പ്പെടുമ്പോള്‍ പ്രതിമാസം 28 കോടി രൂപയോളം ആവശ്യമായി വന്നു.