അഭിറാം മനോഹർ|
Last Modified ചൊവ്വ, 29 നവംബര്‍ 2022 (20:48 IST)
വിവാഹമാണ് ജീവിതത്തിൻ്റെ ആത്യന്തികമായ ലക്ഷ്യമെന്ന നിലപാടിൽ നിന്ന് പെൺകുട്ടികൾ ഏറെ മാറിയെന്ന് എഴുത്തുകാരി സാറാ ജോസഫ്. മാതൃഭൂമി അക്ഷരോത്സവത്തിന് മുന്നോടിയായുള്ള പ്രഭാഷണത്തിലാണ് സാറാ ജോസഫ് ഇക്കാര്യം പറഞ്ഞത്. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം,സമ്പത്തിൻ്റെ ജനാധിപത്യവത്കരണം തുടങ്ങിയ വെളിച്ചങ്ങൾ ഇന്ത്യയിൽ ഇല്ലാതായിരിക്കുകയെന്നും സാറാ ജോസഫ് പറഞ്ഞു.
ലിംഗവിവേചനത്തിൻ്റെ ഇരുട്ടിനെ പതിയ മായ്ക്കുമ്പോഴും ജാതിവിവേചനം പോലെയുള്ള ഇരുളുകൾ തിരികെവരുന്നത് കുട്ടികൾ തിരിച്ചറിയണമെന്നും സാറാ ജോസഫ് പറഞ്ഞു.